Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Insulting Community

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്: സർക്കാർ സമുദായത്തെ അവഹേളിക്കുന്നെന്നു കത്തോലിക്കാ കോൺഗ്രസ്

കൊ​​​ച്ചി: ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ഭൂ​​​രി​​​ഭാ​​​ഗം നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ന​​​ട​​​പ്പാ​​​ക്കി​​​യെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും ന​​​യം തി​​​ക​​​ച്ചും അ​​​വ​​​ഹേ​​​ള​​​നാ​​​പ​​​ര​​​വും സ​​​മു​​​ദാ​​​യ​​​ത്തെ വ​​​ഞ്ചി​​​ക്കു​​​ന്ന​​​തു​​​മാ​​​ണെ​​​ന്ന് ക​​​ത്തോ​​​ലി​​​ക്കാ കോ​​​ൺ​​​ഗ്ര​​​സ് കേ​​​ന്ദ്ര​​​സ​​​മി​​​തി .

റി​​​പ്പോ​​​ർ​​​ട്ടി​​​ലെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ൻ​​പോ​​​ലും സ​​​ർ​​​ക്കാ​​​ർ ഇ​​​തു​​വ​​​രെ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല. ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഈ ​​​വി​​​ഷ​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​വ​​​രാ​​​വ​​​കാ​​​ശ​​​പ്ര​​​കാ​​​രം മൂ​​​ന്നു ത​​​വ​​​ണ സ​​​ർ​​​ക്കാ​​​രി​​​ന് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടും സ​​​ർ​​​ക്കാ​​​ർ നി​​​രാ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് കേ​​​ര​​​ളം ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണം എ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കേ​​​സ് ഫ​​​യ​​​ൽ ചെ​​​യ്തി​​​രി​​​ക്കു​​​ന്നു. വി​​​വ​​​രാ​​​വ​​​കാ​​​ശ​​​പ്ര​​​കാ​​​രം അ​​​പേ​​​ക്ഷി​​​ച്ച​​​പ്പോ​​​ൾ സ​​​ർ​​​ക്കാ​​​ർ പ​​​റ​​​ഞ്ഞ​​​ത്, മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലി​​​രി​​​ക്കു​​​ന്നു എ​​​ന്നാ​​​ണ്. എ​​​ന്നി​​​ട്ടാ​​​ണ് ഇ​​​പ്പോ​​​ൾ റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ഭൂ​​​രി​​​ഭാ​​​ഗം നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ന​​​ട​​​പ്പാ​​​ക്കി എ​​​ന്ന് പ​​​റ​​​യു​​​ന്ന​​​ത്.

ഈ ​​​റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ക​​​യോ ന​​​ട​​​പ്പാ​​​ക്കു​​​ക​​​യോ ഇ​​​ല്ല എ​​​ന്ന് മാ​​​ത്ര​​​മ​​​ല്ല, ഇ​​​തി​​ന്‍റെ പേ​​രി​​ൽ ഒ​​​രു സ​​​മു​​​ദാ​​​യ​​​ത്തെ​​​യും ജ​​​ന​​​ത​​​യെ​​​യും അ​​വ​​ഹേ​​ളി​​ക്കു​​ക​​കൂ​​ടി​​യാ​​ണ്. എ​​​ന്ത​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഈ ​​​റി​​​പ്പോ​​​ർ​​​ട്ടെ​​​ന്നും ഏ​​​തൊ​​​ക്കെ കാ​​​ര്യ​​​ങ്ങ​​​ളാ​​​ണു ന​​​ട​​​പ്പാ​​​ക്കി​​​യ​​​തെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ത​​​യാ​​​റാ​​​ക​​​ണം. തെ​​​റ്റി​​​ദ്ധാ​​​ര​​​ണാ​​​ജ​​​ന​​​ക​​​മാ​​​യ വാ​​​ർ​​​ത്ത​​​ക​​​ളും തെ​​​റ്റാ​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളും ഒ​​​രു ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​പ്പെ​​​ട്ട ഭ​​ര​​ണാ​​ധി​​കാ​​രി​​ക്ക് ചേ​​​ർ​​​ന്ന​​​ത​​​ല്ല. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ മു​​​ന്നി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ന​​​ട​​​പ്പാ​​​ക്കി എ​​​ന്ന് വ​​​രു​​​ത്തി​​ത്തീ​​​ർ​​​ക്കാ​​​നു​​​ള്ള ശ്ര​​​മം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഈ ​​​കാ​​​ല​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ ഉ​​​ണ്ടാ​​​കു​​​ന്നു​​​ണ്ട്.

സ​​​ർ​​​ക്കാ​​​രി​​​ന് ആ​​​ത്മാ​​​ർ​​​ഥ​​​ത​​​യും സ​​​ത്യ​​​സ​​​ന്ധ​​​ത​​​യും ഉ​​​ണ്ടെ​​​ങ്കി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണ് വേ​​​ണ്ട​​​ത്. അ​​​തു ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ൾ നി​​​ര​​​ന്ത​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും സ​​​ഭ​​​ക​​​ളെ ക​​​ളി​​​യാ​​​ക്കു​​​ന്ന​​​തി​​​നും പ​​​റ്റി​​​ക്കു​​​ന്ന​​​തി​​​നും വേ​​​ണ്ടി​​​യി​​​ട്ടാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ. അ​​​ത് തി​​​രു​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണം.

ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നും വേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കൃ​​​ത്യ​​​മാ​​​യ മ​​​റു​​​പ​​​ടി ക്രൈ​​​സ്ത​​​വ സ​​​മു​​​ദാ​​​യം ന​​​ൽ​​​കും എ​​​ന്ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഓ​​​ർ​​​മി​​​പ്പി​​​ച്ചു. പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ്‌ കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ൽ ഡ​​​യ​​​റ​​​ക്‌ടർ റവ.ഡോ. ​​​ഫി​​​ലി​​​പ്പ് ക​​​വി​​​യി​​​ൽ മു​​​ഖ്യ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

Latest News

Corehub Up